തിയേറ്ററുകളിൽ സൂപ്പർഹിറ്റുകളായ ജനഗണമന,കെജിഎഫ് 2 എന്നീ ചിത്രങ്ങൾക്ക് പിന്നാലെ കൂടുതൽ സിനിമകൾ ഒടിടി റിലീസായി. ജോ ആൻഡ് ജോ, 21 ഗ്രാംസ് എന്നീ സിനിമകളാണ് ജൂൺ പത്താം തീയതി മുതൽ സ്ട്രീമിങ് ആരംഭിച്ചത്.
മമ്മൂട്ടിയുടെ ജനപ്രിയ ഫ്രാൻഞ്ചൈസിയായ സിബിഐയുടെ അഞ്ചാം ഭാഗമായ സിബിഐ 5 ജൂൺ 12നാണ് റിലീസ് ചെയ്യുന്നത്.ജൂൺ 9 ന് ജിസ്‌ജോയുടെ സംവിധാനത്തിലെത്തിയ ആസിഫ് അലി ചിത്രമായ ഇന്നലെ വരെ റിലീസ് ചെയ്തു. ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രത്തിൽ ബോബി–സഞ്ജയ്‍യുടെ കഥയ്ക്ക് ജിസ് ജോയ് ആണ് തിരക്കഥയൊരുക്കിയത്.
തിയേറ്ററുകളിൽ വിജയം കൊയ്ത അനൂപ് മേനോൻ ചിത്രം 21 ഗ്രാംസ് ജൂൺ 10ന് ഡിസ്‌നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു.ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന് വലിയ സ്വീകരണമായിരുന്നു തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ഡോൺ ജൂൺ 10 ന് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തു. മാത്യു, നിഖില വിമല്‍, നസ്‌ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ജോ ആൻഡ് ജോയും ജൂൺ 10നാണ് ഒടിടി റിലീസ്. ആമസോൺ പ്രൈമിലാണ് ചിത്രം ലഭ്യമാവുക.