അഭിനയ ജീവിതത്തിന്റെ ഏഴു വര്‍ഷങ്ങള്‍ പിന്നിടുകയാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി മുപ്പതോളം സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.'1983' എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി വരവറിയിച്ചത്.
വെള്ളിമൂങ്ങ, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചു.ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രമാണ് താരത്തിന്റെ ഒടുവിലായി പുറത്തുവന്ന മലയാള സിനിമ.
അര്‍ജുനും നിക്കി ഗല്‍റാണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. കണ്ണന്‍ താമരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.