അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം നടത്തിയ നടിയാണ് നിമിഷ സജയന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1997 ജനുവരി നാലിനാണ് നിമിഷയുടെ ജനനം. താരത്തിന്റെ 25-ാം ജന്മദിനമാണ് ഇന്ന്. മുംബൈയിലാണ് നിമിഷയുടെ ജനനം. അതുകൊണ്ട് തന്നെ മലയാളം നന്നായി സംസാരിക്കാന്‍ നിമിഷയ്ക്ക് അറിയില്ല.
2017 ല്‍ തന്റെ 20-ാം വയസ്സിലാണ് നിമിഷ സിനിമയില്‍ അരങ്ങേറിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് അരങ്ങേറ്റ ചിത്രം. ആദ്യ സിനിമയിലെ തന്നെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, സ്റ്റാന്‍ഡ് അപ്പ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, 41, മാലിക്ക് തുടങ്ങിയവയാണ് നിമിഷയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.