Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യ റായിയും അഭിഷേകും വേര്‍പിരിയുന്നു? , കാരണം നിമ്രത് കൗറുമായുള്ള താരത്തിന്റെ പ്രണയം, ബോളിവുഡില്‍ പുതിയ ഗോസിപ്പ്

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (15:31 IST)
Abhishek bachchan, nimrat kaur
അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് വിവാഹമോചനത്തെ സംബന്ധിച്ച ഗോസിപ്പുകള്‍ വാര്‍ത്തയില്‍ നിറയുന്നതിനിടെ അഭിഷേകുമായുള്ള ബന്ധത്തെ പറ്റി തുറന്ന് സംസാരിച്ച് ബോളിവുഡ് താരം നിമ്രത് കൗര്‍. അഭിഷേകുമായി നിമ്രത് കൗര്‍ പ്രണയത്തിലാണെന്ന രീതിയില്‍ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് താരം മനസ് തുറന്നത്.
 
 എന്താണ് വിവാഹം കഴിക്കാത്തതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്ത് പറഞ്ഞാലാണ് ആളുകള്‍ക്ക് മനസിലാവുക എന്നതറിയില്ല.വിവാഹം കഴിക്കാത്തത് കൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ എനിക്കില്ല. അതിന്റെ സമയത്ത് ശരിയായ ആളെ കണ്ടെത്തികഴിയുമ്പോള്‍ അത് നടക്കും. ഇത്തരം കാര്യങ്ങളൊന്നും തന്നെ മുന്‍കൂട്ടി ആലോചിച്ച് നടപ്പിലാക്കാനാവില്ല. നിമ്രത് കൗര്‍ പറഞ്ഞു
 
2022ല്‍ ദസ്വി എന്ന സിനിമയിലാണ് അഭിഷേകും നിമ്രത് കൗറും ഒരുമിച്ച് അഭിനയിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലായെന്നും ഇതിനെ തുടര്‍ന്ന് ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍ ബന്ധത്തില്‍ വിള്ളലുകള്‍ വീണെന്നുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെയാണ് വിവാഹത്തെപറ്റി നിമ്രത് കൗറിന്റെ പ്രതികരണം. അതേസമയം ദസ്വി സിനിമയുടെ പ്രമോഷന്‍ സമയത്ത് അഭിഷേക് ബച്ചന്‍ ഭാര്യയായ ഐശ്വര്യയെ പുകഴ്ത്തി സംസാരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഭാര്യയെന്ന നിലയില്‍ വലിയ വൈകാരിക പിന്തുണയാണ് ഐശ്വര്യ നല്‍കുന്നതെന്നാണ് നിമ്രത് കൗറിനെയും ഐശ്വര്യെയും വേദിയിലിരുത്തി അഭിഷേക് ബച്ചന്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം
Show comments