Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ബിഷ്ണോയ് ഗ്രൂപ്പ് ?, സുരക്ഷ വർദ്ധിപ്പിച്ച് സൽമാൻ ഖാൻ, അതിഥികൾക്ക് വീട്ടിൽ വിലക്ക്

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ബിഷ്ണോയ് ഗ്രൂപ്പ് ?, സുരക്ഷ വർദ്ധിപ്പിച്ച് സൽമാൻ ഖാൻ, അതിഥികൾക്ക് വീട്ടിൽ വിലക്ക്

അഭിറാം മനോഹർ

, തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (11:43 IST)
എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹം താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റ് കനത്ത സുരക്ഷയിലാണ് ഇപ്പോള്‍. സിനിമയിലെ തന്റെ സുഹൃത്തുക്കളോട് വീട്ടിലേക്ക് വരരുതന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് സല്‍മാനും കുടുംബവും.
 
ബാബാ സിദ്ദിഖിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. അതിനാല്‍ തന്നെ അപ്രതീക്ഷിതമായുണ്ടായ ബാബ സിദ്ദിഖിയുടെ കൊലപാത്രം സല്‍മാനെ വല്ലാതെ തളര്‍ത്തിയതായാണ് താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാബാ സിദ്ദിഖിയുടെ മൃതദേഹം കണ്ടുവന്നതിന് ശേഷം സല്‍മാന്റെ ഉറക്കം നഷ്ടപ്പെട്ടതായും സിദ്ദിഖിയുടെ മകനായ സീഷാനെ ഇടയ്ക്കിടെ സല്‍മാന്‍ വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
 
സല്‍മാന് പുറമെ സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാനുമായും സൊഹൈല്‍ ഖാനുമായും അടുത്ത ബന്ധമാണ് ബാബ സിദ്ദിഖിക്ക് ഉണ്ടായിരുന്നത്. സല്‍മാന്റെ വസതിയിലെ നിത്യസന്ദര്‍ശകര്‍ കൂടിയായിരുന്നു ബാബ സിദ്ദിഖിയും മകന്‍ സീഷാനും. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ബാന്ദ്ര വെസ്റ്റില്‍ നടന്ന വെടിവെയ്പ്പിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹരിയാന സ്വദേസികളായ 2 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനുമായുള്ള തിരിച്ചിലിലാണ് ക്രൈം ബ്രാഞ്ച് സംഘം. കൃഷ്ണമൃഗത്തിനെ വേട്ടയാടിയെ സംഭവത്തില്‍ സല്‍മാന്‍ ഖാന് നേരത്തെ വധഭീഷണിയുണ്ട്. സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണോ സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണമായത് എന്നതും പോലീസ് സംശയിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകൾക്ക് അവസരം കിട്ടാൻ പ്രമുഖ നടിയുടെ അമ്മ കിടക്ക പങ്കിട്ടു: റീഹാന