ഫ്രൈഡേ ഫിലിംസിന്റെ കൂടെയുള്ള തന്റെ ആദ്യ സിനിമ അനുഭവം പങ്കുവെക്കുകയാണ് നിരഞ്ജന. ഇവര്‍ നിര്‍മ്മിച്ച മുദ്ദുഗൗ എന്ന ചിത്രത്തില്‍ താരം അഭിനയിക്കേണ്ടതായിരുന്നു, പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രൈഡേ ഫിലിംസിന്റെ 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും നടി പറയുന്നു.
താന്‍ ആദ്യമായാണ് ഒരു നാടന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും നിരഞ്ജന പറഞ്ഞു. പയ്യന്നൂര്‍ ഭാഷയാണ് സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും സംസാരിക്കുന്നതെന്നും തന്റെ ലുക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതും ഈ ഒരു ചിത്രത്തില്‍ മാത്രമാണെന്നും നടി ഓര്‍ക്കുന്നു. രണ്ടുമണിക്കൂര്‍ ചിരിക്കാന്‍ ഉള്ള വക തരുന്ന കുടുംബത്തോടൊപ്പം തീയറ്ററുകളില്‍ പോയി കാണാവുന്ന ഒരു സിനിമയാണ് എങ്കിലും ചന്ദ്രികേ എന്നും നിരഞ്ജന പറഞ്ഞു.