30 നമ്പറുകൾ ബ്ലോക്കാക്കി, ആറ് വർഷത്തിന് മുകളിലായി ശല്യം ചെയ്യുന്നു: തുറന്ന് പറഞ്ഞ് നിത്യാ മേനൻ

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2022 (12:58 IST)
ആറാട്ട് സിനിമയുടെ പ്രേക്ഷകപ്രതികരണത്തിലൂടെ വൈറലായ യുവാവ് തന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുള്ളതായി തുറന്ന് സമ്മതിച്ച് നടി നിത്യാ മേനൻ. യുവാവിൻ്റെ ഭാഗത്ത് നിന്നും സഹിക്കാൻ കഴിയാത്ത ശല്യമാണ് തനിക്കും മാതാപിതാക്കൾക്കും ഉണ്ടായതെന്നും 19(1എ) എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്  നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
 
കുറെ മണ്ടന്മാർ പുള്ളി പറഞ്ഞത് വിശ്വസിക്കുന്നവരാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി അയാൾ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പുള്ളി വൈറലായപ്പോൾ പബ്ലിക്കായി പറയാൻ തുടങ്ങി. ആറ് വർഷത്തിന് മുകളിലായി തുടരെ കഷ്ടപ്പെടുത്തുന്നു. എല്ലാവരും പരാതി നൽകാൻ പറഞ്ഞിരുന്നു. ഞാൻ ആയത് കൊണ്ട് ക്ഷമിച്ചതാണ്. 
 
അമ്മയ്ക്ക് ക്യാൻസർ കഴിഞ്ഞൊക്കെ ഇരിക്കുന്ന സമയമാണ്. എപ്പോഴും എൻ്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തും. ഒടുവിൽ ഏറെ ക്ഷമയുള്ള അവർ പോലും ശബ്ദമുയർത്തേണ്ട സ്ഥിതി വന്നു. പിന്നീട് അയാൾ വിളിച്ചാൽ ബ്ലോക്ക് ചെയ്യും എന്ന് പറയേണ്ടി വന്നു. അയാളുടെ മുപ്പതോളം നമ്പറുകൾ ഇത്തരത്തിൽ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നിത്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments