Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പനും കോശിയും തെലുങ്കിൽ: പ്രധാനവേഷത്തിൽ നിത്യമേനോനും

അയ്യപ്പനും കോശിയും തെലുങ്കിൽ: പ്രധാനവേഷത്തിൽ നിത്യമേനോനും
, വെള്ളി, 30 ജൂലൈ 2021 (20:29 IST)
മലയാള സിനിമയയിൽ അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും ചർച്ചയായ സിനിമയാണ് അന്തരിച്ച സംവിധായകന്‍ സച്ചിയൊരുക്കിയ ‘അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് വലിയ വരവേൽപ്പാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചത്. സിനിമയുടെ തെലുങ്ക് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിത്യ മേനോൻ എന്ന വാർത്തയാണ് പുറത്തുവരുന്നത്.  
 
ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് നിത്യ ജോയിൻ ചെയ്‌ത വിവരം അറിയിച്ചത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. എന്നാല്‍ ഇരുവരും ആരുടെ നായികമാരാണെന്ന വിവരം ഇതുവരെ വ്യക്തമല്ല. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ ഭീംല നായക് എന്ന പേരിലാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.റാണാ ദഗുബാട്ടിയാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
2022 സംക്രാന്തിയിലാവും ചിത്രം പുറത്തിറങ്ങുക. രണ്ട് താരങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം തെലുങ്കിലൊരുങ്ങുമ്പോൾ പവൻ കല്യാണിനായിരിക്കും കൂടുതൽ പ്രാധാന്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പന്‍ നേട്ടം, തമിഴിനേക്കാള്‍ സൂര്യയുടെ 'സൂരറൈ പോട്ര്' ലെ ഒരു ഗാനം ഹിറ്റായത് തെലുങ്കില്‍, വീഡിയോ