Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് നിവേദ, നടിക്ക് പറയാനുള്ളത് ഇതാണ് !

nivethathomas Nivetha forever grateful

കെ ആര്‍ അനൂപ്

, ബുധന്‍, 2 നവം‌ബര്‍ 2022 (10:57 IST)
ഇന്ന് നടി നിവേദയുടെ ജന്മദിനമാണ്. പിറന്നാള്‍ ദിനത്തിന് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത് ഈ വര്‍ഷം താരത്തിന്റെ നിരവധി സിനിമകള്‍ പുറത്തിറങ്ങാന്‍ ഉണ്ട്.
 
നിവേദയുടെ വാക്കുകളിലേക്ക്

ഈ വര്‍ഷം പഠിക്കാനും വളരാനും മെച്ചപ്പെടാനും വേണ്ടിയാണ്. എനിക്ക് ആശംസകള്‍ അറിയിച്ച എന്റെ എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. 
നിങ്ങളുടെ സ്‌നേഹത്തിനും ദയയ്ക്കും ഞാന്‍ എന്നും നന്ദിയുള്ളവളാണ്. ഈ വര്‍ഷം നമ്മള്‍ തീയറ്ററുകളില്‍ ഒരുപാട് കാണും! പല പേരുകളില്‍ എന്നെത്തന്നെ ഒന്നിലധികം തവണ പരിചയപ്പെടുത്തുന്നതിന് വേണ്ടി ഞാന്‍ സന്തോഷത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കും!
 
നിങ്ങള്‍ തുടര്‍ന്നും അയയ്ക്കുന്ന എല്ലാ അഭിനന്ദനങ്ങള്‍ക്കും വളരെ നന്ദി. അത് നേടുന്നതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യും! നിങ്ങളുടെ ആരോഗ്യവും മനസ്സമാധാനവും ശ്രദ്ധിക്കുക. നിങ്ങളെല്ലാവരും എപ്പോഴും എന്റെ പ്രാര്‍ത്ഥനയിലുണ്ട്. ദയവു ചെയ്തു എന്നെയും നിങ്ങളുടെ ഉള്ളില്‍ തന്നെ നിര്‍ത്തുക. സ്‌നേഹത്തോടെ, ആലിംഗനത്തോടെ, ഹൃദയം നിറഞ്ഞ നന്ദിയോടെ, നിവേദ തോമസ് 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹന്‍സികയുടെ വിവാഹനിശ്ചയം,ഈഫല്‍ ടവറിന് മുന്നില്‍ നിന്നും പ്രണയം പറഞ്ഞ് വരന്‍