Publish Date: Wed, 22 Jun 2022 (16:51 IST)
Updated Date: Wed, 22 Jun 2022 (16:56 IST)
മലയാളത്തിലെ പോലീസ് ചിത്രങ്ങൾക്ക് പുതിയ ഭാവുകത്വം നൽകിയ സിനിമയായിരുന്നു 2016ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത ആക്ഷൻ ഹീറോ ബിജുവെന്ന ചിത്രം. പതിവ് മാസ് സംഭാഷണങ്ങളിൽ നിന്നും തട്ടുപൊളിപ്പൻ സംഘടനങ്ങളിൽ നിന്നും വഴിമാറി നടന്ന ചിത്രം മികച്ച വിജയവും സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുക.എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആക്ഷൻ ഹീറോ ബിജു 2വിനെ കൂടാതെ താരം,ശേഖരവർമ്മ രാജാവ്,ഡിയർ സ്റ്റുഡന്റ്സ് എന്നീ ചിത്രങ്ങളാണ് പോളി ജൂനിയർ എന്ന പ്രൊഡക്ഷൻ ഹൗസിന് കീഴിൽ ഒരുങ്ങുന്നത്. അടുത്തമാസം 22നാണ് നിവിൽ പോളി-എബ്രിഡ് ഷൈൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മഹാവീര്യർ റിലീസ് ചെയ്യുന്നത്. ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.