Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

തമിഴ് മക്കൾക്ക് പ്രേമത്തോടുള്ള ഇഷ്ടം തീരുന്നില്ല. വീണ്ടും റിലീസിനൊരുങ്ങി നിവിൻപോളി ചിത്രം

Nivin pauly

അഭിറാം മനോഹർ

, വെള്ളി, 26 ജനുവരി 2024 (09:35 IST)
അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളി സിനിമയായ പ്രേമം കേരളക്കരയെ ആകെ പിടിച്ചുകുലുക്കിയ സിനിമയായിരുന്നു. സിനിമയിലെ രംഗങ്ങളും ഗാനങ്ങളുമെല്ലാം മലയാളി നെഞ്ചിലേറ്റി. സായ് പല്ലവി എന്ന പുതിയ നായികയെ തന്നെ തെന്നിന്ത്യയ്ക്ക് സമ്മാനിച്ചത് പ്രേമമായിരുന്നു. എന്നാല്‍ മലയാളികളെക്കാള്‍ പ്രേമം ആഘോഷമാക്കിയത് തമിഴ് ജനതയായിരുന്നു. റിലീസ് സമയത്ത് തന്നെ വമ്പന്‍ വരവേല്‍പ്പ് തമിഴകത്ത് നിന്ന് സിനിമയ്ക്ക് കിട്ടി. പലതവണ ചിത്രം തമിഴ്‌നാട്ടില്‍ റീ റിലീസ് ചെയ്യുകവരെയുണ്ടായി.
 
ഇപ്പോഴിതാ പ്രേമം തമിഴ്‌നാട്ടില്‍ വീണ്ടും റീ റിലീസിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സിനിമ ആദ്യമായി റിലീസ് ചെയ്ത സമയത്ത് 200 ദിവസമാണ് തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഡേ ദിനത്തോട് അനുബന്ധിച്ചാകും പ്രേമത്തിന്റെ റി റിലീസ്. 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തില്‍ സായ് പല്ലവി, അനുപമ പരമേശ്വരന്‍,മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിവിന്‍ പോളിയുടെ ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടമായിരുന്നു സിനിമയുടെ ഉള്ളടക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതരിണി അന്തരിച്ചു