Webdunia - Bharat's app for daily news and videos

Install App

ലൈംഗിക പീഡന കേസ്: നിവിന്‍ പോളിയെ ചോദ്യം ചെയ്തു, യുവതിയെ അറിയില്ലെന്ന് ആവര്‍ത്തിച്ച് നടന്‍

ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ നടനെതിരെയുണ്ട്

രേണുക വേണു
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (16:19 IST)
ദുബായില്‍ വെച്ച് ലൈംഗികമായ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘം നടനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നേര്യമംഗലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 
 
യുവതിയുടെ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിവിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് ഊന്നുകല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ ആറാം പ്രതിയാണ് നിവിന്‍.
 
ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ നടനെതിരെയുണ്ട്. പരാതി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആരോപണം നിഷേധിച്ച് നിവിന്‍ പോളി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. യുവതിയെ അറിയില്ലെന്നും പരാതി വ്യാജമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നടന്‍ പറഞ്ഞു. ഇക്കാര്യം തന്നെയാണ് താരം അന്വേഷണ സംഘത്തിന് മുന്‍പാകെയും ആവര്‍ത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

സദ്ഗുരു സ്വന്തം മകളെ വിവാഹം ചെയ്തയച്ചിട്ട് മറ്റു സ്ത്രീകളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന് കോടതി

പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല; അഭിമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ട് 'ദ് ഹിന്ദു'വിന് കത്ത്

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചു; പിന്തുണയുമായി അമേരിക്ക

അടുത്ത ലേഖനം
Show comments