Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടച്ചവന്‍ പ്രാര്‍ഥന കേട്ടു, സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞതില്‍ പ്രതികരണവുമായി മകന്‍ ഷഹീന്‍

Shaheen siddique

അഭിറാം മനോഹർ

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (19:22 IST)
Shaheen siddique
സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്. പടച്ചവന്‍ പ്രാര്‍ഥന കേട്ടുഎന്നാണ് ഷഹീന്‍ സിദ്ദിഖിന്റെ പ്രതികരണം. എന്നാല്‍ കോടതി തീരുമാനം വലിയ ആശ്വാസം നല്‍കുന്നതല്ലെന്നും ഷഹീന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും വക്കീലുമായി സംസാരിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഷഹീന്‍ പറഞ്ഞു.
 
നടിയുടെ പീഡന പരാതിയില്‍ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ലഡുവിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് നാട്ടുകാര്‍