Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണയും നിവിൻ തന്നെ താരം, സൂപ്പർഹിറ്റുകൾ ഏഴെണ്ണം

2016 പകുതിയാകുമ്പോൾ തീയേറ്ററുകൾ കലക്കിമറിച്ച സിനിമകൾ വിരലിലെണ്ണാവുന്നതേ ഉള്ളു. 2014 ഉം 2015 ഉം പോലെ ഇത്തവണയും ഏറ്റവും കൂടുതൽ പണം വാരിയത് നിവിൻ പോളി സിനിമകളാണ്. ആദ്യ ആഴ്ചകളിൽ ഒന്നിരുന്നുപോയെങ്കിലും നിവ

ഇത്തവണയും നിവിൻ തന്നെ താരം, സൂപ്പർഹിറ്റുകൾ ഏഴെണ്ണം
, തിങ്കള്‍, 20 ജൂണ്‍ 2016 (17:01 IST)
2016 പകുതിയാകുമ്പോൾ തീയേറ്ററുകൾ കലക്കിമറിച്ച സിനിമകൾ വിരലിലെണ്ണാവുന്നതേ ഉള്ളു. 2014 ഉം 2015 ഉം പോലെ ഇത്തവണയും ഏറ്റവും കൂടുതൽ പണം വാരിയത് നിവിൻ പോളി സിനിമകളാണ്. ആദ്യ ആഴ്ചകളിൽ ഒന്നിരുന്നുപോയെങ്കിലും നിവിന്റെ ആക്ഷൻ ഹീറോ ബിജു വാരിയത് 30 കോടിയോളമാണ്. നൂറ് ദിവസം സിനിമ ഓടി.
 
ഒന്നാം സ്ഥാനം മാത്രമല്ല, രണ്ടാം സ്ഥാനത്തും നിവിൻ ചിത്രം തന്നെയാണ്. ആക്ഷൻ ഹീറോ ബിജുവിനെ തോൽപ്പിക്കാൻ മത്സരിച്ച് ഓട്ടം തുടരുന്നതും നിവിൻ ചിത്രമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ്. 25 കോടിയോളമാണ് ഇതിനോടകം ചിത്രം നേടിയത്. 58 സിനിമകളാണ് ആറു മാസത്തിനുള്ളിൽ റിലീസായിരിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ലാഭം കൊയ്ത് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചത് ഏഴു ചിത്രങ്ങളാണ്.
 
ആക്ഷൻ ഹീറോ ബിജു:
webdunia
വളരെ പ്രതീക്ഷയോട് കൂടി റിലീസിനെത്തിയ ആക്ഷൻ ഹീറോ ബിജു പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ആദ്യ ആഴ്ചകളിൽ ഓടിയില്ല. എന്നാൽ പിന്നീട് തീയേറ്ററിനെ ഇളക്കി മറിക്കുകയായിരുന്നു ബിജു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചതും നിവിൻ പോളി തന്നെയായിരുന്നു. അനു ഇമ്മാനുവൽ ആയിരുന്നു ചിത്രത്തിലെ നായിക. സാധാരണക്കാരനായ പൊലീസ് ഓഫീസറുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
 
ജേക്കബിന്റെ സ്വർഗ്ഗരാജ്യം:
 
webdunia
നിവിൻ പോളി, രൺജി പണിക്കർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ഉണ്ണിമേനോൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവരാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇപ്പോഴും ഓട്ടം തുടരുന്ന ചിത്രം 25 കോടിയാണ് നേടിയിരിക്കുന്നത്.
 
കിങ് ലയർ:
webdunia
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാൽ ഒന്നിച്ച ചിത്രമായിരുന്നു കിങ് ലയർ. ചിരിയുടെ പൂരപ്പറമ്പ് തന്നെയായിരുന്നു തീയേറ്ററിൽ സിനിമ നൽകിയത്. ദിലീപ് നായകനായ ചിത്രത്തിൽ മഡോണയായിരുന്നു നായിക. 21 കോടിയോളമാണ് ചിത്രം നേടിയത്. 
 
പാവാട:
 
webdunia
ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് പാവാട. ഈ വർഷത്തെ ആദ്യത്തെ ഹിറ്റും പാവാട ആയിരുന്നു. 16 കോടിരൂപയാണ് സിനിമ നേടിയത്. പൃഥ്വിരാജിന്റെ നാലാമത്തെ സൂപ്പർഹിറ്റായിരുന്നു ചിത്രം. മഞ്ജു വാര്യർ, ആശാ ശരത്, മിയ എന്നിവരായിരുന്നു നായികമാർ. മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് അനൂപ് മേനോൻ ആണ്.
 
മഹേഷിന്റെ പ്രതികാരം:
 
webdunia
നവാഗതനായ ദിലീപ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ആഷിക് അബു നിർമ്മിച്ച ചിത്രത്തിൽ ഹഫദാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 16 കോടിയോളമാണ് കേരളത്തിൽ നിന്നുമാത്രമായിട്ട് സിനിമ നേടിയത്. ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ സിനിമയായിരുന്നു ഇത്.
 
കലി:
 
webdunia
ദുൽഖർ ചിത്രമായ കലി 17കോടിയോളമാണ് നേടിയിരിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണ് കലി. രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
 
ഹാപ്പി വെഡ്ഡിംഗ്:
 
വലിയ താരത്തിളക്കങ്ങളൊന്നുമില്ലാതെ എത്തിയ കുഞ്ഞുചിത്രമായ ‘ഹാപ്പി വെഡ്ഡിങ്’ ആണ് സമീപകാലത്തെ അദ്ഭുത ഹിറ്റ്. താരതമ്യേന ചെറിയ ബജറ്റിൽ തീർത്ത ചിത്രമെന്ന നിലയിലാണ് ഇപ്പോഴും മികച്ച കലക‌്ഷൻ നേടുന്ന ഹാപ്പി വെഡ്ഡിങ് അതിവേഗം ലാഭത്തിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചത്. 
webdunia
ഈ വർഷം ലാൽ ജോസ് സിനിമകളൊന്നും ഇതുവരെ തിയറ്ററിലെത്തിയില്ലെങ്കിലും വിതരണക്കാർ എന്ന നിലയിൽ മികച്ച നേട്ടം കൊയ്തത് ലാൽജോസിന്റെ കമ്പനിയായ എൽജെ ഫിലിംസാണ്. ഏറ്റവും കൂടുതൽ പണം വാരിയ ആക‌്ഷൻ ഹീറോ ബിജുവും ജേക്കബിന്റെ സ്വർഗരാജ്യവും വിതരണം ചെയ്തത് ഈ കമ്പനിയാണ്.
 
സിനിമ നിർമാണത്തെക്കുറിച്ച് വേണ്ടവിധം മനസിലാക്കാതെ പണം മുടക്കാനെത്തി ഒറ്റ സിനിമകൊണ്ടു കൈപൊള്ളി കളം വിടുന്നു നിർമാതാക്കളാണ് ഏറെയെന്ന് അസോസിയേഷൻ സെക്രട്ടറി കൂടിയായ പ്രമുഖ നിർമാതാവ് എം.രഞ്ജിത് പറയുന്നു.
 
കഴിഞ്ഞ വർഷം അവസാനം റിലീസായ ടു കൺട്രീസ്, ചാർളി എന്നിവ ഈ വർഷത്തിന്റെ തുടക്കത്തിലും നിറഞ്ഞോടിയാണു തിയറ്റർ വിട്ടത്. അതുകൂടി പരിഗണിച്ചാൽ കലക‌്ഷനിൽ ഒന്നാം സ്ഥാനം കാനഡയിൽ ചിത്രീകരിച്ച ദിലീപ്-ഷാഫി ചിത്രമായ ടു കൺട്രീസിനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിരീടവും ഭരതവുമൊക്കെ വീണ്ടും സംഭവിച്ചേക്കാം!