Publish Date: Thu, 11 Aug 2022 (17:22 IST)
Updated Date: Thu, 11 Aug 2022 (17:25 IST)
ആദ്യദിനത്തില്‍ തന്നെ കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' കാണാനായ സന്തോഷത്തിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.അഞ്ചാം പാതിരാ യ്ക്ക് ശേഷം നടന്‍ കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആറാം പാതിരാ'. പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തന്റെ സുഹൃത്ത് കൂടിയായ ചാക്കോച്ചന്റെ 'ന്നാ താന്‍ കേസ് കൊട്' സംവിധായകന് ഇഷ്ടമായി.
'ഒരു മുത്ത് പടം.. ഉഗ്രന്‍ comedy and satire..- A clean family entertainer..- കലക്കി രതീഷ് പൊതുവാള്‍, ചാക്കോച്ചന്‍ and team'-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.