Publish Date: Mon, 14 Mar 2022 (16:52 IST)
Updated Date: Mon, 14 Mar 2022 (16:54 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഒരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കി ഫസ്റ്റ് ലുക്ക് പുറത്ത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ റിലീസ് തീയതികള്‍ പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവന്നത്. മാര്‍ച്ച് അവസാനം ഷൂട്ടിംഗ് പൂര്‍ത്തിയാകും.ജൂലൈ ഒന്നിന് തീയറ്റുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.
സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു.വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ഗായത്രി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.