ജാതിവാല്‍ ഇല്ല മുറിക്കാന്‍, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി നവ്യ

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മെയ് 2023 (17:50 IST)
ജാതി വാല്‍ എന്നത് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയാകുന്ന കാലമാണ് ഇപ്പോള്‍. നവ്യ നായര്‍ എന്ന പേരിനെ ചൊല്ലി നടക്കുന്ന ചര്‍ച്ചകളില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി.
 
സിനിമയില്‍ എത്തിയപ്പോള്‍ തനിക്ക് ലഭിച്ച പേരാണ് നവ്യ നായര്‍ എന്നാണ് നടി പറയുന്നത്. സംവിധായകന്‍ സിബി മലയില്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് നവ്യ നായര്‍ എന്ന പേര് സമ്മാനിച്ചത്. അന്നത്തെ സിനിമാക്കാര്‍ ഇട്ട പേരാണ് നവ്യ നായര്‍ എന്നും തനിക്ക് അവിടെ വോയിസ് ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ ആ പേര് മാറ്റിയാല്‍ മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ താന്‍ നവ്യ നായര്‍ തന്നെയായിരിക്കും എന്നുമാണ് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
ടിവി പരിപാടിയിലും മറ്റും എന്നെ കാണുന്ന കുട്ടികള്‍ അടക്കം നവ്യ നായര്‍ എന്നാണ് വിളിക്കുന്നത്. അത് ജാതി മനസിലാക്കിയിട്ടില്ല പേര് അതായിപോയതുകൊണ്ടാണ്. ജാതിവാല്‍ മുറിക്കാം എന്ന് വച്ചാല്‍ എന്റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണെന്നും നവ്യ വ്യക്തമാക്കി.എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല്‍ ഇല്ല. പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നതെന്നും, മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യമെന്നും നവ്യ നായര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം, വിവാദ പരാമർശവുമായി കെ എം ഷാജി

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments