Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീ ശരീരം അമൂല്യമാണ്, അത് മൂടി വെയ്ക്കുന്നതാണ് നല്ലത്: സൽമാൻ ഖാൻ

സ്ത്രീ ശരീരം അമൂല്യമാണ്, അത് മൂടി വെയ്ക്കുന്നതാണ് നല്ലത്: സൽമാൻ ഖാൻ
, തിങ്കള്‍, 1 മെയ് 2023 (12:54 IST)
ബോളിവുഡിൻ്റെ ക്രോണിക് ബാച്ച്ലറാണ് സൽമാൻ ഖാൻ. ബോളിവുഡ് അടക്കമുള്ള സിനിമാ വ്യവസായങ്ങളിൽ ലിപ് ലോക്ക് രംഗങ്ങളിലേക്കും ഗ്ലാമറസ് രംഗങ്ങളും പതിവാകുമ്പോഴും തൻ്റെ സിനിമകളിൽ ഇത്തരം രംഗങ്ങളെ സൽമാൻ ഖാൻ പ്രോത്സാഹിപ്പിക്കാറില്ല. അടുത്തിടെയാണ് നടി പലിക് തിവാരി സൽമാൻ ഖാൻ്റെ ഷൂട്ടിംഗ് സെറ്റിൽ സ്ത്രീകൾ കഴുത്തിറക്കം കൂടിയ വസ്ത്രങ്ങൾ ധരിക്കാറില്ലെന്ന് പറയുകയുണ്ടായത്.
 
സൽമാൻ ഖാൻ സിനിമകളിൽ ഷർട്ടിടാതെ അഭിനയിക്കുമ്പോൾ സ്ത്രീകൾക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് നടി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ  ആ ആരോപണത്തോട് മറുപടി നൽകിയിരിക്കുകയാണ് താരം. അത് ഇരട്ടത്താപ്പല്ല. മാന്യമായ ഒരു സിനിമ ചെയ്യുമ്പോൾ എല്ലാവരും അത് കുടുംബത്തോടൊപ്പം കാണൂം. സ്ത്രീയുടെ ശരീരം അമൂല്യമാണ്. അത് മൂടിവെയ്ക്കുന്നതാണ് നല്ലത്. പ്രശ്നം സ്ത്രീകളുടേതല്ല, പുരുഷന്മാരുടേതാണ്. പുരുഷന്മാർ സ്ത്രീകളെ നോക്കുന്ന രീതി. നിങ്ങളുടെ സഹോദരി,നിങ്ങളുടെ ഭാര്യ, അമ്മ എനിക്കത് ഇഷ്ടമല്ല. സൽമാൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5 ബിഗ് ബോസ് വീട്ടില്‍ സേഫ് ഗെയിം കളിക്കുന്നവര്‍,ദേവു മനസ്സ് തുറക്കുന്നു