Webdunia - Bharat's app for daily news and videos

Install App

Suresh Gopi: എന്നെയും മമ്മൂട്ടിയെയും ആരും അങ്ങനെ വിളിച്ചിട്ടില്ല, ആ ഇമേജ് ഉള്ളത് ആ രണ്ട് നടന്മാർക്ക്: സുരേഷ് ഗോപി

പുതിയ സിനിമയുമായി ബന്ധപ്പെട്ട പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിഹാരിക കെ.എസ്
ചൊവ്വ, 24 ജൂണ്‍ 2025 (08:17 IST)
തന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ലെന്ന് നടൻ സുരേഷ് ഗോപി. റൊമാന്റിക് സിനിമകൾ താനും ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആരും തന്നെ വിളിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ പോലെ തന്നെ അത്തരം വിളികൾ വരാത്ത ഒരു മനുഷ്യനാണ് മമ്മൂട്ടിയെന്നും സുരേഷ് ഗോപി പറഞ്ഞു. പുതിയ സിനിമയുമായി ബന്ധപ്പെട്ട പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
വളരെ സീരിയസ് ആയ പ്രണയങ്ങളാണ് സിനിമയിൽ മമ്മൂട്ടി ചെയ്തിരുന്നത് എന്നും അതുകൊണ്ട് അദ്ദേഹത്തെയും ആരും ലവർ ബോയ് എന്ന് വിളിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മലയാളത്തിലെ റൊമാന്റിക് നായകന്മാരെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു.
 
‘എന്നെ ഒരിക്കലും ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല. പക്ഷെ ഞാൻ റൊമാന്റിക് സിനിമകൾ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കും ഒരു റൊമാന്റിക് ഹീറോ ഇമേജ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത്.

ലവർ ബോയ് എന്ന് മമ്മൂക്കയെ ആരും വിളിച്ചിട്ടില്ല. പക്ഷെ പിൻനിലാവ് എന്ന സിനിമയിലൊക്കെ തലകുത്തി മറിഞ്ഞ്, പെണ്ണിനെ ഇംപ്രസ് ചെയ്യാൻ വേണ്ടിയുള്ള വിദ്യകൾ കാണിക്കുന്ന കഥാപാത്രങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ റൊമാൻസിന് ആരാധകർ ഏറെയാണ്. പിന്നെ ചാക്കോച്ചനും അങ്ങനെ ഒരു ഇമേജ് ഉണ്ട്’, സുരേഷ് ഗോപി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

അടുത്ത ലേഖനം
Show comments