Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയോ മോഹൻലാലോ? ആരാണ് മികച്ച നടൻ?; ഉർവശി പറയുന്നു

ആറ് തവണയാണ് ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

Urvashi

നിഹാരിക കെ.എസ്

, ശനി, 21 ജൂണ്‍ 2025 (10:35 IST)
വളരെ ചെറുപ്പത്തിൽ അഭിനയം തുടങ്ങിയ ആളാണ് നടി ഉർവശി. ഉർവശിയുടെ വളർച്ച മലയാള സിനിമയിലൂടെയാണ്. മലയാളം, തമിഴ് ഭാഷകളിൽ ഉർവശി നിറഞ്ഞാടി. ഉർവശിക്ക് പ്രൈം ടൈം എന്നൊന്നില്ലെന്ന് വേണം പറയാൻ. കാരണം, ഉർവശി അഭിനയിക്കുന്ന സമയമെല്ലാം ഉർവശിക്കായിരുന്നു മേൽക്കോയ്മ. ഉർവശിയെ കടത്തിവെട്ടാൻ അന്നും ഇന്നും മറ്റൊരു അഭിനേത്രി ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ. ആറ് തവണയാണ് ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
 
മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങൾക്കൊപ്പവും ഉർവശി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുടെ നായികയായി ഉർവശി തിളങ്ങിയിട്ടുണ്ട്. ഉർവശിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ ശ്രീനിവാസൻ ആണ്. നായക നടനെ നോക്കി അഭിനയിക്കുന്ന ആളല്ല ഉർവശി. എക്കാലവും ഉർവശി തിരഞ്ഞെടുത്തത് കഥയായിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി-മോഹൻലാൽ താരതമ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടനെന്ന ചോദ്യത്തിന് ഉർവശി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 
 
ലോകത്ത് എല്ലാ വസ്തുക്കളും പരസ്പര സമയമില്ലാതെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഒന്നിനോട് മറ്റൊന്ന് സാമ്യപ്പെടുത്തുന്നതിൽ ഒരു അർത്ഥമില്ലെന്നും ഉർവശി പറയുന്നു. മമ്മൂട്ടിയാണോ മോഹൻലാലോ മികച്ച നടനെന്ന ചോദ്യത്തിൽ തന്നെ അർത്ഥമില്ലെന്നും രണ്ട് പേരും രണ്ട് സ്റ്റൈലിലാണ് അഭിനയിക്കുന്നതെന്നും ഉർവശി. മമ്മൂട്ടി-മോഹൻലാൽ താരതമ്യം പോലെ തന്നെ തന്നെയും ശോഭനയെയും താരതമ്യം ചെയ്യുന്നതിലും അർത്ഥമില്ലെന്നും ഉർവശി പറയുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്ലനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? സന്ദീപ് വ്യക്തമാക്കുന്നു