Webdunia - Bharat's app for daily news and videos

Install App

നോട്ട്ബുക്ക് സിനിമയിലെ ശ്രീദേവിയെ ഓര്‍മയില്ലേ? നടി ഇപ്പോള്‍ ഇങ്ങനെ, മരിയ റോയിയുടെ ജീവിതം അറിയാം

Webdunia
ശനി, 26 ഫെബ്രുവരി 2022 (10:14 IST)
ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന ശക്തമായ തിരക്കഥയ്ക്ക് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് നോട്ട്ബുക്ക്. റോമ, പാര്‍വതി, മരിയ റോയ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്. 
 
നോട്ട്ബുക്കില്‍ ശ്രീദേവി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മരിയ റോയ് അവതരിപ്പിച്ചത്. മരിയ റോയിയുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അധികമൊന്നും അറിയില്ല. കാരണം മരിയ റോയ് സിനിമയില്‍ അത്ര സജീവമല്ല. 
 
കോട്ടയം സ്വദേശിനിയാണ് മരിയ റോയ്. നോട്ട്ബുക്കില്‍ അഭിനയിക്കുമ്പോള്‍ മരിയയ്ക്ക് 19 വയസ്സായിരുന്നു പ്രായം. മരിയയുടെ ആദ്യ സിനിമയായിരുന്നു നോട്ട്ബുക്ക്. പ്രശസ്ത വനിത ക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. ലോക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി മറിയയുടെ പിതാവിന്റെ സഹോദരിയാണ്. 
 
കുട്ടിക്കാലം മുതലേ ഡാന്‍സില്‍ അതീവ താല്‍പര്യമുള്ള വ്യക്തിയായിരുന്നു മരിയ. നൃത്തം പഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ സിനിമകളിലാണ് മരിയ പിന്നീട് അഭിനയിച്ചിരിക്കുന്നത്. 2015 ല്‍ ബിസിനസുകാരനായ സ്മിത്തിനെ മരിയ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് മരിയ പൂര്‍ണമായി ബ്രേക്ക് എടുത്തു. ഇപ്പോള്‍ നൃത്തവിദ്യാലയവും കുടുംബജീവിതവുമായി സന്തോഷത്തോടെ മുന്നോടു പോകുകയാണ് താരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments