Publish Date: Fri, 25 Feb 2022 (20:31 IST)
Updated Date: Fri, 25 Feb 2022 (20:33 IST)
കുറ്റാന്വേഷണ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ പ്രഖ്യാപിക്കും. മോഷന്‍ പോസ്റ്ററിലൂടെ നാളെ വൈകിട്ട് അഞ്ചിനാണ് പ്രഖ്യാപനം. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കുക.
സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന ചർച്ചകൾ സിനിമയുടെ പ്രഖ്യാപനസമയത്ത് തന്നെ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു.മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാകും അഞ്ചാം ഭാഗമെത്തുന്നത്.
അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.