Publish Date: Wed, 12 May 2021 (16:12 IST)
Updated Date: Wed, 12 May 2021 (16:13 IST)
ലോക നഴ്‌സസ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കോവിഡ് കാലത്ത് ഓരോ നേഴ്‌സും സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനത്തിന് നന്ദി പറയുകയാണ് ഓരോരുത്തരും. നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും നന്ദി എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
'മറ്റാരും ചെയ്യാത്തത് ചെയ്യാന്‍, മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത ഒരു മാര്‍ഗം, നമ്മള്‍ കടന്നുപോകുന്ന എല്ലാവരെയും പ്രചോദിപ്പിക്കുക; അത് ഒരു നഴ്സായിരിക്കണം. നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും നന്ദി'- എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.
ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, മനോജ് കെ ജയന്‍, ടോവിനോ തോമസ്, രമേശ് പിഷാരടി തുടങ്ങി മലയാള സിനിമാലോകത്തെ താരങ്ങളെല്ലാം നഴ്‌സസ് ദിന ആശംസകളുമായെത്തി.