Webdunia - Bharat's app for daily news and videos

Install App

ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? 'കൊത്ത'നെഗറ്റിവ് ക്യാംപെയ്‌നില്‍ പ്രതികരണവുമായി നൈല ഉഷ, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഓഗസ്റ്റ് 2023 (14:48 IST)
'കിങ് ഓഫ് കൊത്ത' സിനിമയ്ക്ക് നല്ല അഭിപ്രായങ്ങളും വരുന്നുണ്ട്, എന്നാല്‍ അതിന്റെയെല്ലാം വായടപ്പിക്കുന്ന നെഗറ്റിവ് ക്യാംപെയ്‌നില്‍ മറുവശത്ത് നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി നൈല ഉഷ.ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നും ഇതിലുള്ള താരങ്ങള്‍ക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
 
സിനിമയുടെ അണിയറക്കാര്‍ക്ക് ഞാന്‍ പറയുന്നത് ഇഷ്ടമാകുമോ എന്ന് പോലും അറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് നൈല തുടങ്ങിയത്. പക്ഷേ തനിക്കത് പറയണമെന്ന് തോന്നിയെന്നും കുറെ ആളുകള്‍ എന്തിനാണ് ആവശ്യമില്ലാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് എന്നും നടി ചോദിക്കുന്നു.
'അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ, അതിന് അവസരം കൊടുക്കു.  അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന് ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാന്‍ പറയൂ.എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിങ് ഓഫ് കൊത്ത. ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാന്‍ അല്ല ഞാന്‍, പക്ഷേ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്',-നൈല ഉഷ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments