Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനപ്രീതിയില്‍ മുന്നില്‍,'ആര്‍ഡിഎക്‌സ്' സിനിമയ്ക്ക് അര്‍ധരാത്രിയിലും സ്‌പെഷ്യല്‍ ഷോ

RDX' starring Shane Nigam

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (12:04 IST)
ആര്‍ഡിഎക്‌സ് ഓഗസ്റ്റ് 25നാണ് പ്രശ്‌നത്തിന് എത്തിയത്. മൌത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ ചിത്രത്തിന് കേരളത്തിലെങ്ങും കൂടുതല്‍ ഷോകളും ലഭിച്ചു. സിനിമയ്ക്ക് ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് ഞായറാഴ്ച ദിവസം നിരവധി സ്‌പെഷ്യല്‍ ഷോകളും സിനിമയ്ക്ക് ലഭിച്ചു.
അര്‍ധരാത്രി 12 മണിക്കും 12.30 നും ഒക്കെയായി കേരളത്തില്‍ 140 അധിക ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ തിരക്കേറും എന്നാണ് പ്രതീക്ഷിക്കുന്നത്.ആര്‍ഡിഎക്‌സിന്റെ കളക്ഷനിലും വാരാന്ത്യത്തില്‍ എന്നപോലെ കുതിപ്പുണ്ടാകും.
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.നേരത്തെ പ്രതീക്ഷിച്ച പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറുകയാണ് ആര്‍ഡിഎക്‌സ്. 1.25കേടി കളക്ഷനാണ് റിലീസ് ദിവസം സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നില്‍ 'കൊത്ത' തന്നെ! ഞായറാഴ്ച സിനിമയ്ക്ക് ലഭിച്ചത്, കളക്ഷന്‍ റിപ്പോര്‍ട്ട്