Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓളുള്ളേരു'വിനൊപ്പം ഡിസ്‌കോ കളിച്ച് മലയാളികള്‍; യുട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം വണ്‍ മില്യണ്‍ കടന്നു, 'അജഗജാന്തരം' തിയറ്ററുകളിലേക്ക്

'ഓളുള്ളേരു'വിനൊപ്പം ഡിസ്‌കോ കളിച്ച് മലയാളികള്‍; യുട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം വണ്‍ മില്യണ്‍ കടന്നു, 'അജഗജാന്തരം' തിയറ്ററുകളിലേക്ക്
, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (11:31 IST)
ടിനു പാപ്പച്ചന്‍ ചിത്രം 'അജഗജാന്തരം' തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ 'ഓളുള്ളേരു' ട്രാന്‍സ് മിക്‌സ് ഗാനത്തിനു ലഭിക്കുന്ന സ്വീകാര്യത അണിയറ പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. യുട്യൂബില്‍ ഈ ഗാനരംഗം ട്രെന്‍ഡിങ് ആയി കഴിഞ്ഞു. ഇതിനോടകം വണ്‍ മില്യണിലേറെ കാഴ്ചക്കാരാണ് 'ഓളുള്ളേരു' വിന് ഉണ്ടായത്. 


ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന 'അജഗജാന്തരം' ആന്റണി വര്‍ഗീസിന്റെ (പെപ്പെ) കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ 'അജഗജാന്തരം' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാനിപ്പുലേഷന്‍ പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു. 
 
സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ഫോള്‍ക് സോങ് സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍ & രതീഷ് മൈക്കിള്‍, വി.എഫ്.എക്സ് ആക്സെല്‍ മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു മനമ്പൂര്‍, ഓപ്പണിങ് ടൈറ്റില്‍സ് ശരത് വിനു, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, മീഡിയാ പാര്‍ട്ണര്‍: മുവീ റിപ്പബ്ലിക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രയുടെ മനോഹരമായ ശബ്ദം, 4 മില്യണ്‍ കാഴ്ചക്കാര്‍, 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിലെ ഗാനം