Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ തിയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു; ഒമര്‍ ലുലുവിന് 'മോശം സമയം'

മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഒമര്‍ ലുലു ചിത്രം നല്ല സമയത്തിനെതിരെ കേസെടുത്തത്

Omar Lulu film Nalla Samayam called off from theater
, തിങ്കള്‍, 2 ജനുവരി 2023 (11:23 IST)
സംവിധായകന്‍ ഒമര്‍ ലുലുവിന് മോശം സമയം. തന്റെ പുതിയ ചിത്രമായ നല്ല സമയം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ഒമര്‍ ലുലു പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒമര്‍ ഇക്കാര്യം അറിയിച്ചത്. 
 
' നല്ല സമയം തിയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു. ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്' ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 
മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഒമര്‍ ലുലു ചിത്രം നല്ല സമയത്തിനെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായത്. 
 
കോഴിക്കോട് റേഞ്ച് ഓഫീസില്‍ നിന്ന് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തിന്റെ ട്രെയ്ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പ് ട്രെയ്ലറില്‍ നല്‍കിയിട്ടില്ല. 
 
ഇര്‍ഷാദ് അലി നായകനായ നല്ല സമയത്തില്‍ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ എന്നീ പുതുമുഖങ്ങളാണ് നായികമാരായി അഭിനയിച്ചിരിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് തന്നെ മുന്നില്‍ ! അജിത്തിന് ആ റെക്കോര്‍ഡ് മറികടക്കാന്‍ ആയില്ല