ഓണം വിന്നറാകാന്‍ മോഹന്‍ലാല്‍, വിജയ്, ദുല്‍ഖര്‍, ടൊവിനോ; ഇത്തവണ മമ്മൂട്ടിയില്ല !

വിജയ് നായകനാകുന്ന 'ദ ഗോട്ട്' (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും

രേണുക വേണു
വെള്ളി, 9 ഓഗസ്റ്റ് 2024 (09:49 IST)
Barroz and ARM Movies

സൂപ്പര്‍താര ചിത്രങ്ങളുടെ കടുത്ത പോരാട്ടമായിരിക്കും ഇത്തവണ ഓണത്തിനു കേരള ബോക്‌സ്ഓഫീസില്‍ നടക്കുക. ഇളയദളപതി വിജയ്, മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ എന്നിവര്‍ തുടങ്ങി ടൊവിനോ തോമസ് വരെ ഇത്തവണ ബോക്‌സ്ഓഫീസില്‍ കോടികളുടെ ബിസിനസ് ലക്ഷ്യം വെച്ച് കളത്തിലിറങ്ങും. 
 
വിജയ് നായകനാകുന്ന 'ദ ഗോട്ട്' (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും. വെങ്കട് പ്രഭുവാണ് സംവിധാനം. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. 
 
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കര്‍ സെപ്റ്റംബര്‍ ഏഴിനാണ് റിലീസ് ചെയ്യുക. തെലുങ്ക് ഭാഷയിലാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് ലക്കി ഭാസ്‌കര്‍ കേരളത്തിലെത്തിക്കുന്നത്. 
 
ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം അജയന്റെ രണ്ടാം മോഷണം (A.R.M) സെപ്റ്റംബര്‍ 12 നു തിയറ്ററുകളിലെത്തും. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫനും സക്കറിയ തോമസും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസിനെ (പെപ്പെ) നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം കൊണ്ടല്‍ സെപ്റ്റംബര്‍ 12 നു തന്നെയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. 
 
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' സെപ്റ്റംബര്‍ 13 നാണ് റിലീസ് ചെയ്യുക. ഫാന്റസി ത്രില്ലറായ ചിത്രം 3D ഫോര്‍മാറ്റിലാകും പ്രേക്ഷകരിലേക്ക് എത്തുക. മോഹന്‍ലാല്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments