Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ തിരക്കില്‍ നടി അമേയ മാത്യു

Actress Ameya Mathew is busy getting married

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഓഗസ്റ്റ് 2024 (21:08 IST)
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് അമേയ മാത്യു. നടി വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്.അമേയയുടെ പോസ്റ്റുകളിലൂടെ കിരണിനെയും എല്ലാവര്‍ക്കും അറിയാം. വിവാഹ ഒരുക്കങ്ങള്‍ക്കായുള്ള ഓട്ടപ്പാലില്‍ ആണ് തങ്ങള്‍ എന്ന് അമേയ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. 
 
മോതിരം വാങ്ങുന്നതും വിവാഹത്തിനായുള്ള ഗൗണ്‍ ഡിസൈന്‍ ചെയ്യുന്നതുമെല്ലാം വീഡിയോയിലൂടെ നടി പങ്കുവെച്ചു.
 
കല്യാണത്തിന് തങ്ങളെ കൂടി വിളിക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. കല്യാണത്തിന് എപ്പോഴാണെന്ന ചോദ്യവും കമന്റ് ബോക്‌സില്‍ നിറയുന്നു. എന്നാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നടി മറുപടി കൊടുത്തിട്ടില്ല.
 
 പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് നടി തുറന്ന് പറഞ്ഞത്. അതിനിടയ്ക്ക് കിരണ്‍ കാനഡയിലേക്ക് പോയിരുന്നു. വിവാഹശേഷം അമേയ മാത്യുവും അങ്ങോട്ടേക്ക് പോകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരക്കോട് തിരക്ക് !ഒരേസമയം രണ്ട് സിനിമകള്‍, അജിത്തിന്റെ പുതിയ വിശേഷങ്ങള്‍