Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസരം കിട്ടിയപ്പോൾ തട്ടിക്കൊണ്ട് പോയി, സ്നേഹം മൂത്ത് ക്ഷേത്രം വരെ പണിത് ആരാധകർ: നമിതയെ തമിഴകം സ്നേഹിച്ചതിങ്ങനെ

Once namitha ruled tamil industry

നിഹാരിക കെ എസ്

, വ്യാഴം, 7 നവം‌ബര്‍ 2024 (12:22 IST)
ഇഷ്ടതാരങ്ങളോടുള്ള ആരാധന തമിഴകം പ്രകടിപ്പിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ആരാധന മൂത്ത് ജീവൻ തന്നെ നഷ്ടമായ സംഭവങ്ങൾ തമിഴകത്ത് ഉണ്ടായിട്ടുണ്ട്. ആരാധന മൂത്ത് ഖുശ്ബുവിന് ക്ഷേത്രം പണിതവരാണ് തമിഴ് മക്കൾ. ക്ഷേത്രം പണിത നടിമാരുടെ കൂട്ടത്തിൽ നമിതയുമുണ്ട്.
 
നമിത വങ്കവാലയ്ക്ക് വേണ്ടി തമിഴിൽ ഒരു ക്ഷേതമുണ്ട്. നമിതയെ ദേവിയായി കണ്ട് ആരാധിക്കുന്നവർ ഒരു കൗതുക കാഴ്ച തന്നെയാണ്.  ലോകത്തെ ഗ്ലാമര്‍ നായികയായി നമിത സജീവമായി നിന്ന കാലമായിരുന്നു അത്. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്താണ്, 2008 ല്‍ കോയമ്പത്തൂരില്‍ നമിതയുടെ പേരില്‍ ക്ഷേത്രം പണിതത്. നമിതയോട് ഒരു പ്രത്യേകതരം ഇഷ്ടമായിരുന്നു ആരാധകർക്ക് ഉണ്ടായിരുന്നത്. പത്ത് വര്‍ഷം മുന്‍പ് നമിതയെ തട്ടിക്കൊണ്ടുപോയ ഒരു വാര്‍ത്തയും പുറത്തുവന്നിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരുച്ചിയില്‍ പോയതായിരുന്നു നമിത. 
 
പെരിയസാമി എന്ന് പേരുള്ള ഒരാള്‍ നമിതയുടെ ഡ്രൈവറാണ് എന്ന് പറഞ്ഞ് കാറില്‍ കയറി, നടിയെയും കൂട്ടി കടന്നുകളഞ്ഞു. ഉടനെ യഥാര്‍ത്ഥ ഡ്രൈവര്‍ സംഘാടകരെ അറിയിക്കുകയും, പൊലീസിന്റെ സഹായത്തോടെ വണ്ടി തടഞ്ഞു നിര്‍ത്തി നമിതയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഞാന്‍ നമിതയുടെ കടുത്ത ആരാധകനാണെന്നാണ് അന്ന് അയാള്‍ പൊലീസിനോട് പറഞ്ഞത്. ഭാഗ്യവശാല്‍ സംഭവത്തില്‍ നമിതയ്ക്ക് ആപത്തൊന്നും സംഭവിച്ചിരുന്നില്ല.
 
സിനിമകൾ കുറഞ്ഞപ്പോൾ 2017 ല്‍ ബിസിനസ്സുകാരനായ വീരേന്ദ്ക ചൗധരിയുമായി നമിതയുടെ വിവാഹം കഴിഞ്ഞു. 2022 ല്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടി രാഷ്ട്രീയത്തില്‍ സജീവമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫഹദിന്റെ ഉള്ളിൽ ഒരു അപാര ഫിലിം മേക്കറുണ്ട്, സംവിധായകന്റെ കുപ്പായമണിയും'!