Webdunia - Bharat's app for daily news and videos

Install App

ജയസൂര്യക്കെതിരായ കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്റെ മൊഴി നിര്‍ണായകമാകും

തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ലൈംഗികാതിക്രമത്തിനു ഇരയായെന്ന് കാണിച്ച് മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്

രേണുക വേണു
വെള്ളി, 30 ഓഗസ്റ്റ് 2024 (08:15 IST)
Balachandra Menon and Jayasurya

നടന്‍ ജയസൂര്യക്കെതിരായ കേസില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. ജയസൂര്യ നടിയോടു ലൈംഗികാതിക്രമം കാട്ടിയെന്നു പറയപ്പെടുന്ന സിനിമയുടെ സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. സിനിമയുടെ ചിത്രീകരണം സെക്രട്ടേറിയറ്റില്‍ നടക്കുമ്പോഴാണ് ജയസൂര്യ തനിക്കെതിരെ അതിക്രമം കാട്ടിയതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. പൊലീസിനു നല്‍കിയ പരാതിയിലും നടി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 
 
ബാലചന്ദ്ര മേനോനെ കൂടാതെ ഈ സിനിമയിലെ മറ്റു സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. സിനിമ സെറ്റിലെ ചിലരോടു ജയസൂര്യയില്‍ നിന്ന് നേരിട്ട അതിക്രമത്തെ കുറിച്ച് അപ്പോള്‍ തന്നെ പറഞ്ഞതായി പരാതിക്കാരിയായ നടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാകും അന്വേഷണ സംഘം രേഖപ്പെടുത്തുക. 
 
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടി ജയസൂര്യക്കു പുറമേ നടന്‍മാരായ മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. 
 
സെക്രട്ടേറിയറ്റിലെ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയതിനു ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണു ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ലൈംഗികാതിക്രമത്തിനു ഇരയായെന്ന് കാണിച്ച് മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പൊലീസ് കേസെടുത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ; കോടതിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഉറപ്പുനല്‍കി

വിജയ് ഇളയ സഹോദരനെ പോലെ, ഡിഎംകെക്കെതിരെ പോരാടാൻ ബിജെപിക്കൊപ്പം ചേരണമെന്ന് ഖുഷ്ബു

അടുത്ത ലേഖനം
Show comments