Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപ് ചിത്രം, "D-150"യുടെ ഷൂട്ടിംഗ് പൂർത്തിയായി

Dileep

അഭിറാം മനോഹർ

, വ്യാഴം, 29 ഓഗസ്റ്റ് 2024 (14:02 IST)
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഊട്ടി,കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിലായി 85 ദിവസങ്ങള്‍ നീണ്ട ചിത്രീകരണത്തിന് ഒടുവിലാണ് സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞത്. D-150 എന്നാണ് സിനിമയ്ക്ക് താത്കാലികമായി ടൈറ്റില്‍ ഇട്ടിരിക്കുന്നത്.

ദിലീപിന്റെ 150മത് സിനിമയും മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന മുപ്പതാമത് സിനിമയുമാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്‍- ദിലീപ് കൂട്ടുക്കെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. കോമഡി എന്റര്‍ടൈനറായാണ് സിനിമ എത്തുന്നത്. ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസവും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നു.
 
 ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍,നെയ്മര്‍,ജനഗണമന,മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരഭം കൂടിയാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രോ ഡാഡി സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ ജൂനിയര്‍ ആര്‍ടിസ്റ്റ് പീഡന പരാതി നല്‍കി