Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും കാണാത്തവര്‍ക്ക് ഒരു അവസരം കൂടി,ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്

Aattam Movie, Malayalam Cinema Aattam review, Aattam Film Review, Vinay Fort, Cinema News, Webdunia Malayalam

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (08:05 IST)
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങിയ ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് ഏകര്‍ഷിയാണ് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ സിനിമ തിയേറ്ററുകളില്‍ എത്തും.
 
 തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലെ പിവആര്‍ തിയറ്ററുകളില്‍ ആട്ടം വീണ്ടും റിലീസ് ചെയ്യും.
'HURRAY- ആട്ടം വീണ്ടും തീയറ്റുറുകളിലേക്ക്. കാണാത്തവരും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവരും ആട്ടം തിയേറ്ററില്‍ തന്നെ പോയി കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു',- എന്നാണ് ഏകര്‍ഷി കുറിച്ചത്. 
 
വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നീ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെയ്‌സ്ബുക്കില്‍ അമ്മയെ കുറിച്ച് മോശം കമന്റ്; ഗോപി സുന്ദര്‍ പരാതി നല്‍കി