Kanguva: 'സക്‌സസ് സെലിബ്രേഷൻ ആയോ അണ്ണാ?'; ട്രോളുകളിൽ നിറഞ്ഞ് വീണ്ടും കങ്കുവ

സൂര്യ അടക്കമുള്ളവർക്ക് സിനിമയെ കുറിച്ച് അമിത ആത്മവിശ്വാസമായിരുന്നു ഉണ്ടായിരുന്നത്.

നിഹാരിക കെ.എസ്
ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (10:05 IST)
വമ്പൻ ഹൈപ്പിൽ വന്ന സൂര്യ ചിത്രമായിരുന്നു കങ്കുവ. റിലീസിന് തൊട്ട് മുമ്പ് വരെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്ന സൂര്യയുടെ ആരാധകർ ആദ്യ ഷോ കഴിഞ്ഞതും തലവഴി മുണ്ടിട്ട് ഓടുകയായിരുന്നു. സൂര്യ അടക്കമുള്ളവർക്ക് സിനിമയെ കുറിച്ച് അമിത ആത്മവിശ്വാസമായിരുന്നു ഉണ്ടായിരുന്നത്.
 
സിനിമ റിലീസായി ഒരു വർഷം കഴിഞ്ഞിട്ടും കങ്കുവയെ വെറുതെ വിടാൻ സോഷ്യൽ മീഡിയ ഒരുക്കമല്ല. ഇപ്പോഴിതാ കങ്കുവയുടെ ഓഡിയോ ലോഞ്ചിന്റെ ഒരു വർഷം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. തമിഴ് സിനിമയിലെ മുൻനിര സംവിധായകരും താരങ്ങളുമെല്ലാം അണിനിരന്ന ബ്രഹ്മാണ്ഡ ചടങ്ങായിരുന്നു കങ്കുവയുടെ ഓഡിയോ ലോഞ്ച്.  
 
കങ്കുവയെ അൻഫാനെ ട്രോളിൽ നിന്നും ഒഴിവാക്കാൻ ട്രോളര്മാര് ഉദ്ദേശിച്ചിട്ടില്ലെന്ന് വേണം പറയാൻ. എല്ലാം അവസാനിച്ചെന്ന് കരുതിയിടത്താണ് ഇപ്പോൾ ഓഡിയോ ലോഞ്ചിന്റെ ഒന്നാം വാർഷിക ആഘോഷവുമായി ട്രോളന്മാർ വന്നിരിക്കുന്നത്. ഓഡിയോ ലോഞ്ചിൽ സിനിമയുടെ നിർമാതാവ് ജ്ഞാനവേൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. 
 
ഓഡിയോ ലോഞ്ചിന്റെ അവസാനം ആരാധകരോടായി പാസ് കളയരുതെന്നും ഇതേ പാസ് വച്ച് തന്നെ സിനിമയുടെ സക്‌സസ് ഇവന്റിലും പങ്കെടുക്കാൻ സാധിക്കുമെന്നും പറയുന്ന വിഡിയോയാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ആത്മവിശ്വാസം നല്ലതാണ്, പക്ഷെ അമിതമായ ആത്മവിശ്വാസം തീരെ നന്നല്ലെന്നതിന്റെ തെളിവാണ് ജ്ഞാനവേലിന് സംഭവിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments