സമയം കഴിഞ്ഞു; രഞ്ജിത്തിനെതിരായ ലൈം​ഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി

2024ലാണ് നടി പരാതി നൽകുന്നത്.

നിഹാരിക കെ.എസ്
ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (09:47 IST)
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ പെരുമാറിയെന്നു കാട്ടി എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റേതാണ് ഉത്തരവ്. 
 
2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിനു മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളോടു അനുബന്ധിച്ചു 2024ലാണ് നടി പരാതി നൽകുന്നത്.
 
15 വർഷം മുൻപ് സിനിമാ ചർച്ചയ്ക്കായി നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഐപിസി 354, 509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഐപിസി പ്രകാരമുള്ള കുറ്റങ്ങളിൽ 3 വർഷം വരെയാണ് മജിസ്ട്രേറ്റ് കോടതിക്കു കേസെടുക്കാവുന്നത്. 
 
ഈ സംഭവത്തിൽ 15 വർഷത്തിനു ശേഷമാണ് കോടതി കേസെടുത്തത് എന്നതിനാൽ അതു നിയമപരമായി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ഐപിസി 354 അനുസരിച്ചുള്ള കുറ്റത്തിന് ഒന്ന് മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയാക്കിയതും ജാമ്യമില്ലാ കുറ്റമാക്കിയതും 2013ലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

അടുത്ത ലേഖനം