Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പിന് വിരാമം, 'ഓപ്പറേഷന്‍ ജാവ' സീ ഫൈവില്‍, ആദ്യം തന്നെ സിനിമ കണ്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കാത്തിരിപ്പിന് വിരാമം, 'ഓപ്പറേഷന്‍ ജാവ' സീ ഫൈവില്‍,  ആദ്യം തന്നെ സിനിമ കണ്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്

, ശനി, 15 മെയ് 2021 (09:09 IST)
സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ഓപ്പറേഷന്‍ ജാവ സീ ഫൈവില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഒരിക്കല്‍ കൂടി സിനിമ സീ ഫൈവിലൂടെ കണ്ടു. 
 
'അവസാനം അവന്‍ വന്നു.ഓപ്പറേഷന്‍ ജാവ സീ ഫൈവില്‍ സ്ട്രീമിംഗ് ആരംഭിച്ചു'- തരുണ്‍ മൂര്‍ത്തി കുറിച്ചു.
 
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി മെയ് 15ന് വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലിലൂടെ പ്രദര്‍ശനത്തിനെത്തും.സീ കേരളമാണ് സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേരത്തെ തന്നെ നേടിയിരുന്നു.
 
75 ദിവസത്തോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാ, അതാണു ഫിനിഷിംഗ് പോയിന്റ്, കര്‍ണന്‍ ലൊക്കേഷന്‍ ചിത്രത്തിനൊപ്പം അല്പം നര്‍മ്മവും ചേര്‍ത്ത് ലാല്‍ !