Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദൃശ്യം 2'ന് 30 കോടി..കേശുവിന് 25 കോടി..ഒ.ടിടി മാന്ത്രികതയില്‍ വീണ സിനിമ ലോകം

Ott release

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 മെയ് 2023 (09:09 IST)
നിര്‍മ്മാണ ചിലവിനേക്കാള്‍ വലിയ തുക നല്‍കി മലയാള സിനിമകള്‍ വാങ്ങുവാന്‍ ഒ.ടിടി ഫ്‌ലാറ്റ്‌ഫോമുകള്‍ നിരന്നു നിന്നൊരു കാലം ഉണ്ടായിരുന്നു. കോവിഡ് കാലത്തായിരുന്നു ഓവര്‍ ദി ടോപ്പ് പ്ലാറ്റ്‌ഫോമുകള്‍ മലയാളത്തിലേക്ക് കൂടുതല്‍ കടന്നുവന്നത്. പ്രതിസന്ധികാലത്ത് രക്ഷകനായി എത്തിയ ഇക്കൂട്ടര്‍ ചെറിയ മുതല്‍ മുടക്കിലുള്ള സിനിമകള്‍ക്ക് വന്‍ ലാഭം നിര്‍മാതാക്കള്‍ക്ക് ഉണ്ടാക്കിക്കൊടുത്തു.
 
കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ചിത്രീകരിച്ച ഫഹദ് ഫാസില്‍ ചിത്രമായിരുന്നു 'സീ യൂ സൂണ്‍'. ഒരു കോടിയോളം ബജറ്റില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് ചിത്രീകരിച്ച സിനിമ. ആമസോണ്‍ പ്രൈം വീഡിയോ ചിത്രം വാങ്ങാന്‍ തയ്യാറായി. കച്ചവടം നടന്നത് എട്ടു കോടിയോളം രൂപയ്ക്ക്. അതുകേട്ട് സിനിമ ലോകമൊന്ന് ഞെട്ടി. 
 
പിന്നെ ഒ.ടിടി ഫ്‌ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ട തരത്തിലുള്ള സിനിമകള്‍ തയ്യാറാക്കാനുള്ള നെട്ടോട്ടമായി. തിയേറ്ററുകളില്‍ ഒഴിവാക്കി ഒ.ടിടി റിലീസുകളുടെ കാലമായിരുന്നു പിന്നീട് കണ്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2 വന്‍ തുകയ്ക്ക് വിറ്റുപോയി. 30 കോടിയോളം രൂപയ്ക്കാണ് കച്ചവടം. ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍ 25 കോടിയോളം രൂപയ്ക്ക് വാങ്ങുവാനായി ഒ.ടിടിക്കാര്‍ ഉണ്ടായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലയ്യയ്ക്ക് കണ്ണിറുക്കി വാഹനം പൊട്ടിക്കാം, എനിക്കോ ബച്ചനോ ഷാറൂഖിനോ പറ്റില്ല: രജനീകാന്ത്