മഴക്കാലമായതോടെ തിയേറ്ററുകളില്‍ തിരക്ക് കുറയുന്നത് സ്വാഭാവികമാണ്. തണുത്ത അന്തരീക്ഷത്തില്‍ വീട്ടില്‍ മൂടിപുതച്ച് ഉറങ്ങാനോ ഒടിടിയില്‍ സിനിമകള്‍ കാണാനോ ആണ് ഈ സമയത്ത് ആരാധകര്‍ തല്പര്യപ്പെടാറുള്ളത്. ഈ ആഴ്ച തുടരും എന്ന മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റ് സിനിമയടക്കം അനവധി സിനിമകളാണ് റിലീസിനായി കാത്തുനില്‍ക്കുന്നത്.
തുടരും
മോഹന്‍ലാല്‍, ശോഭന എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ സിനിമ ആഗോളതലത്തില്‍ വമ്പന്‍ വിജയം നേടി കുതിക്കുന്നതിനിടെയാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറി ഈ മാസം 30 മുതലാകും സിനിമ സ്ടീം ചെയ്യുക.
റെട്രോ
സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബരാജ് ഒരുക്കിയ സിനിമ വലിയ ഹൈപ്പില്‍ എത്തിയ സിനിമയാണെങ്കിലും അതിനൊത്ത വിജയം നേടിയിരുന്നില്ല. പൂജഹെഗ്‌ഡെ നായികയായെത്തിയ സിനിമയില്‍ ജയറാം, ജോജു ജോര്‍ജ്, കരുണാകരന്‍ എന്ന് തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചിരിക്കുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ മെയ് 31 മുതലാണ് സിനിമയുടെ സ്ട്രീമിംഗ് ആര്‍ംഭിക്കുക. തമിഴിന് പുറമെ മലയാളം, കന്നഡ,തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ കാണാം.
ഹിറ്റ് 3
നാനി നായകനായെത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. സിനിമയില്‍ അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് താരം അഭിനയിക്കുന്നത്. മെയ് 29 മുതല്‍ സിനിമ ലഭ്യമാകും.
ആലപ്പുഴ ജിംഖാന
വിഷു റിലീസായി തിയേറ്ററുകളിലെത്തിയ സിനിമയാണ് ആലപ്പുഴ ജിംഖാന. യുവ താരങ്ങളായ സന്ദീപ് പ്രദീപ്, നസ്ലെന്‍, ഗണപതി ,ലുക്മാന്‍ തുടങ്ങിയവാരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ഖാലിദ് റഹ്‌മാന്‍ ഒരുക്കിയ സിനിമ തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റടിച്ച ശേഷമാണ് ഒടിടിയിലെത്തുന്നത്.ജൂണ്‍ അഞ്ചിന് സോണി ലൈവിലൂടെയാകും സിനിമയുടെ സ്ട്രീമിങ്ങ് ആരംഭിക്കുക.
ടൂറിസ്റ്റ് ഫാമിലി
റെട്രോ എന്ന സൂര്യ സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്ത് തമിഴ്നാട് ബോക്‌സോഫീസില്‍ സര്‍പ്രൈസ് ഹിറ്റടിച്ച സിനിമയില്‍ ശശികുമാര്‍, സിമ്രാന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കന്‍ തമിഴ് കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ജൂണ്‍ ആറിന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും സിനിമയുടെ സ്‌കീനിംഗ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.