Publish Date: Wed, 04 Mar 2026 (19:07 IST)
Updated Date: Wed, 04 Mar 2026 (19:11 IST)
തിയറ്റര്‍ റിലീസുകളില്‍ അനിശ്ചിതത്വം തുടരുമ്പോഴും ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി ആവേശകരമായ സിനിമകളും സീരീസുകളും ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നു. മലയാളത്തിലെയും ഇതര ഭാഷകളിലെയും ശ്രദ്ധേയമായ ചിത്രങ്ങളാണ് മാര്‍ച്ച് ആദ്യ വാരത്തില്‍ സ്ട്രീമിംഗിന് തയ്യാറെടുക്കുന്നത്.
1. ധീരം (Dheeram)
ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്രകഥാപാത്രമാകുന്ന ക്രൈം ത്രില്ലറാണ് 'ധീരം'. ജിതിന്‍ ടി സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുക. സ്ട്രീമിംഗ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
2. ഗാന്ധി ടോക്‌സ് (Gandhi Talks)
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഗാന്ധി ടോക്‌സ്' മാര്‍ച്ച് ആറിന് സീ 5-ല്‍ സ്ട്രീമിംഗ് ആരംഭിക്കും. സംഭാഷണങ്ങളില്ലാത്ത ഒരു നിശബ്ദ ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. തമിഴ്, തെലുങ്ക് ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ചിത്രം ലഭ്യമാകും.
3. വിത്ത് ലവ് (With Love)
മലയാളി താരം അനശ്വര രാജന്‍ നായികയാകുന്ന തമിഴ്-തെലുങ്ക് ചിത്രം 'വിത്ത് ലവ്' മാര്‍ച്ച് ആറ് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടങ്ങും.റൊമാന്റിക് ഡ്രാമയായ ഈ ചിത്രം ഫെബ്രുവരിയിലാണ് തിയറ്ററുകളില്‍ എത്തിയത്.
4. മെയ്ഡ് ഇന്‍ കൊറിയ (Made in Korea)
തമിഴ്നാട്ടില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതയാത്ര പറയുന്ന ചിത്രമാണ് 'മെയ്ഡ് ഇന്‍ കൊറിയ'. പ്രിയങ്ക മോഹനും പ്രശസ്ത കൊറിയന്‍ താരം പാര്‍ക്ക് ഹേ-ജിനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 12-ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ഈ ചിത്രം കാണാന്‍ സാധിക്കും.
കൂടാതെ ആമസോണ്‍ പ്രൈമില്‍ മാര്‍ച്ച് രണ്ടിന് സ്ട്രീമിംഗ് ആരംഭിച്ച കൊറിയന്‍ സീരീസായ 'സൈറണ്‍സ് കിസ്' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.