Webdunia - Bharat's app for daily news and videos

Install App

വിക്രം വന്നു, ഡിയർ ഫ്രണ്ടും അണ്ടേ സുന്ദരാനികിയും ജൂലൈ 10ന്: മറ്റ് റിലീസുകൾ ഇങ്ങനെ

Webdunia
വെള്ളി, 8 ജൂലൈ 2022 (19:23 IST)
തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ കമൽ ഹാസൻ ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് ജൂലൈയിൽ റിലീസ് ചെയ്യുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ വിക്രം ഇന്നലെ ഒടിടി റിലീസ് ചെയ്തപ്പോൾ ടൊവീനോ ചിത്രമായ ഡിയർ ഫ്രണ്ട്സ് ഈ മാസം 10നാണ് എത്തുക. ജൂലൈ മാസത്തിലെ പ്രധാന ഒടിടി റിലീസുകൾ ഏതെല്ലാമെന്ന് നോക്കാം.
 
പക: സോണി ലിവ് : ജൂൺ ഏഴിന്ന്‌
 
നിരവധി രാജ്യാന്തരമേകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം വയനാടിൻ്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് പറയുന്നത്. നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ചിത്രം അനുരാഗ് കശ്യപാണ് നിർമിച്ചിരിക്കുന്നത്.
 
ഇൻ: മനോരമ മാക്സ് : ജൂലൈ 8
 
ദീപ്തി സതി,മധുപാൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം. രാജേഷ് നായർ ആണ് സംവിധാനം.
 
അണ്ടേ സുന്ദരാനികി: നെറ്റ്ഫ്ലിക്സ്: ജൂലൈ 10 
 
നസ്രിയയും നാനിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന റൊമാൻ്റിക് കോമഡി എൻ്റർടൈനർ
 
ഡിയർ ഫ്രണ്ട്: നെറ്റ്ഫ്ലിക്സ്: ജൂലൈ 10
 
ടൊവിനോ തോമസ്, ബേസിൽ തോമസ്,ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വിനീത് കുമാർ ചിത്രം. 
 
വാശി: നെറ്റ്ഫ്ലിക്സ്: ജൂലൈ 17
 
വിഷ്ണു ജി. രാഘവ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്നു.
 
777 ചാർളി: വൂട്ട് : ജൂലൈ 29
 
കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത ചിത്രം. ബോക്സോഫീസിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

അടുത്ത ലേഖനം
Show comments