പോസ്റ്ററില്‍ കാണിച്ച രൂപം വേണ്ടെന്നു വച്ചോ ?ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപി പുതിയ ലുക്കില്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 2 മെയ് 2022 (10:51 IST)
മലയാള സിനിമയുടെ സ്വന്തം ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി അഭിനയലോകത്ത് സജീവമാകുകയാണ്. ആറു വര്‍ഷത്തെ തന്റെ രാജ്യ സഭാംഗമായുള്ള സേവന സമയത്തു പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അദ്ദേഹം പുതിയ ലുക്കും പങ്കുവെച്ചിരുന്നു. ഒറ്റക്കൊമ്പന്‍ തുടങ്ങാന്‍ പോകുന്ന സൂചനയും അദ്ദേഹം നല്‍കി.
ട്രോളുകള്‍ക്കു മാസ്സ് മറുപടി നല്‍കിക്കൊണ്ടാണ് നടന്റെ കുറിപ്പ്.
''പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്.. ഒറ്റക്കൊമ്പന്റെ കൊമ്പ്''-സുരേഷ് ഗോപി കുറിച്ചു.
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കടുവാകുന്നല്‍ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്നത്. ആക്ഷനും മാസ്സ് ഡയലോഗുകളും അടങ്ങി സിനിമ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നു. പുലിമുരുകന്‍ മധുരരാജ എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. അര്‍ജുന്‍ റെഡ്ഡി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്താല്‍ മതി

വിഎസിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിക്കില്ല; പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് വനിതാ ജീവനക്കാരിക്ക് പരിക്ക്

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് സതീശന്‍

പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ

അടുത്ത ലേഖനം
Show comments