Publish Date: Mon, 02 May 2022 (10:48 IST)
Updated Date: Mon, 02 May 2022 (10:51 IST)
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്.'പാച്ചുവും അത്ഭുതവിളക്കും' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുങ്ങുകയാണ്.
ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമയുടെ തിരക്കിലാണ് അഖില്‍. ഗോവയും എറണാകുളവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. അഖിലും ഫഹദിനൊപ്പം ഛായാഗ്രഹകന്‍ ശരണ്‍ വേലായുധന്‍ പങ്കുവെച്ച് പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ സംവിധായകന്‍ അഖില്‍ തന്നെയാണ് ഒരുക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശരണ്‍ വേലായുധന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു.
നേരത്തെ സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.