Webdunia - Bharat's app for daily news and videos

Install App

'ഒരുപക്ഷെ അയാള്‍ പറയുന്നത് ശരിയായിരിക്കാം';'തൂവാനത്തുമ്പികള്‍' ഭാഷാശൈലി വിഷയത്തില്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭനും പറയാനുണ്ട്

കെ ആര്‍ അനൂപ്
വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:10 IST)
'തൂവാനത്തുമ്പികള്‍' എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഭാഷാശൈലിയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍.
 
അനന്ത പത്മനാഭന്റെ വാക്കുകളിലേക്ക് 
 'നമ്മളൊക്കെ ഇഷ്ടപ്പെടുന്ന 'തൂവാനത്തുമ്പികളിലെ ലാലിന്റെതൃശ്ശൂര്‍ ഭാഷ ബോറാണ് ' എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമര്‍ശിച്ചത്.  And maybe he's right. 
 
ആ സ്ലാംഗില്‍ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാല്‍ ഉണ്ണി മേനോന്‍ അടക്കം അച്ഛന്റെ പഴയ തൃശ്ശൂര്‍ ബെല്‍റ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു.  പറഞ്ഞത് പോലെ ' പപ്പേട്ടന്‍ അങ്ങനെ ശ്രദ്ധിക്കാത്തത് ' തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ' ഇറങ്ങിയപ്പോള്‍ അതിലെ കടുത്ത ഏറനാടന്‍ ഭാഷ തെക്കന്‍ ജില്ലക്കാര്‍ക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടന്‍ മൊഴി പലര്‍ക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവന്‍ തിരിഞ്ഞിട്ടില്ല. 'അരപ്പട്ട ' ക്ക് ഒരു മൊഴി വിദഗ്ധന്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തില്‍ മാളുവമ്മയുടെ അനുജന്‍ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.
 
' തൂവാനത്തുമ്പികള്‍ ' വന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ മൊഴി ആളുകള്‍ക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേള്‍വിക്കാരി , തൃശ്ശൂര്‍ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ' ഇങ്ങനൊന്നുമല്ല പറയ്യാ ' എന്ന് പറഞ്ഞപ്പോള്‍ , 'നിങ്ങളതില്‍ ഇടപെടണ്ടാ ' എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് - 
 
2012 ലെ പത്മരാജന്‍ പുരസ്‌ക്കാരം 'ഇന്ത്യന്‍ റുപ്പീ 'ക്ക് സ്വീകരിച്ചു കൊണ്ട് രണ്‍ജിയേട്ടന്‍ പ്രസംഗിച്ച വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നുണ്ട്. ' പുതിയ തലമുറ,the so called new generation, ഒരു തീര്‍ത്ഥാടനത്തിലാണ്. പത്മരാജന്‍ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടില്‍ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരന്‍ മാത്രമാണ് ഞാന്‍ ''  കല്ലില്‍ കൊത്തി വെച്ച പോലെ ആ വാക്കുകള്‍ മനസ്സിലുണ്ട്.
 
That's on record.  I know where He has placed Achan and the Respect he is having.
 
ഇതിന്റെ പേരില്‍ ഒരു വിമര്‍ശനം ആവശ്യമില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments