Publish Date: Fri, 13 Aug 2021 (14:41 IST)
Updated Date: Fri, 13 Aug 2021 (14:44 IST)
'പക' എന്ന സിനിമയിലൂടെ ഒരിക്കല്‍ കൂടി മലയാള സിനിമയുടെ പേര് ഇന്ത്യയ്ക്ക് പുറത്ത് എത്തിക്കാനായി.ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണിത്.നിതിന്‍ ലൂക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
സൗണ്ട് ഡിസൈനര്‍ കൂടിയായ നിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കാലങ്ങള്‍ പഴക്കമുള്ള പകയുടെ കഥയാണ് സിനിമ പറയുന്നത്.ഒരപ്പ് എന്ന വയനാടന്‍ ഉള്‍ ഗ്രാമം ആയിരുന്നു പകയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.ബേസില്‍ പൗലോസ്, നിതിന്‍ ജോര്‍ജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍, മറിയക്കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനുരാഗ് കശ്യപും രാജ് രചകൊണ്ടയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.