Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹൃദ്രോഗികളും ഗര്‍ഭിണികളും ഈ സിനിമ കാണരുത്'; ഹൊറര്‍ ചിത്രം 'പള്ളിമണി' തിയേറ്ററുകളിലേക്ക് !

'ഹൃദ്രോഗികളും ഗര്‍ഭിണികളും ഈ സിനിമ കാണരുത്'; ഹൊറര്‍ ചിത്രം 'പള്ളിമണി' തിയേറ്ററുകളിലേക്ക് !

കെ ആര്‍ അനൂപ്

, ശനി, 4 ഫെബ്രുവരി 2023 (09:12 IST)
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രിവ്യൂ കണ്ട് നിരവധി സിനിമ പ്രവര്‍ത്തകര്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 17നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
 
ഹൊറര്‍ സിനിമകള്‍ ഇഷ്ടമാകുന്ന പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് നിര്‍മാതാക്കള്‍ ക്ഷണിക്കുന്നു.ഈ പോസ്റ്ററില്‍ പറഞ്ഞതുപോലെ ഹൃദ്രോഗികളും ഗര്‍ഭിണികളും ഈ ചിത്രം കാണരുത് എന്ന മുന്നറിയിപ്പും പുതിയ പോസ്റ്റര്‍ നല്‍കുന്നു.
 
സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 40 ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി.ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'പള്ളിമണി'.കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് അലിക്ക് എത്ര പ്രായമുണ്ട് ? പിറന്നാള്‍ ദിനത്തില്‍ നടന്റെ വിശേഷങ്ങള്‍