Pani 2: ജോജു ജോര്‍ജ്ജിന്റെ 'പണി 2' ഡിസംബറില്‍ ആരംഭിക്കും
2024 ഒക്ടോബറില്‍ റിലീസ് ചെയ്ത 'പണി' തിയറ്ററുകളില്‍ വിജയമായിരുന്നു
Pani 2: ജോജു ജോര്‍ജ് സംവിധാനം ചെയ്ത 'പണി'ക്ക് രണ്ടാം ഭാഗം വരുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സോഷ്യല്‍ മീഡിയയിലൂടെ ജോജു തന്നെയാണ് രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
' എന്റെ അടുത്തത്, പുതിയ കഥ, പുതിയ സ്ഥലം, പുതിയ കഥാപാത്രങ്ങള്‍..! പണി 2 ഉടന്‍ വരുന്നു' ജോജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2024 ഒക്ടോബറില്‍ റിലീസ് ചെയ്ത 'പണി' തിയറ്ററുകളില്‍ വിജയമായിരുന്നു. ചിത്രത്തില്‍ ജോജു തന്നെയാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ഒരു റിവഞ്ച് ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വയലന്‍സിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. രണ്ടാം ഭാഗവും ആക്ഷനു പ്രാധാന്യമുള്ള ചിത്രമായിരിക്കും. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാഗര്‍ സൂര്യ, ജുനൈസ് വി.പി എന്നിവരാണ് പണിയിലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.