അന്നപൂരണി,രഞ്ജിത് സിനിമ: പുതുവത്സരത്തിൽ ആഘോഷിക്കാൻ ഒടിടി റിലീസുകൾ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (15:27 IST)
പുതുവര്‍ഷം കുടുംബത്തിനൊപ്പം സിനിമ കണ്ട് ആസ്വദിക്കാന്‍ പുത്തന്‍ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലെത്തുന്നു. ഷൈന്‍ ടോം ചാക്കോ അഹാന ചിത്രമായ അടി, പായല്‍ രാജ്പുത് നായികയായെത്തിയ മംഗള്‍വാരം എന്നീ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തിരുന്നു. ഡിസംബര്‍ 29,30 തീയ്യതികളിലായി വേറെയും ചിത്രങ്ങള്‍ റിലീസ് കാത്തിരിപ്പുണ്ട്.
 
എ രഞ്ജിത് സിനിമ: ഡിസംബര്‍ 29 നെറ്റ്ഫ്‌ളിക്‌സ്
 
ആസിഫ് അലിയെ നായകനാക്കി നിഷാന്ത് സാറ്റു സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്,ആന്‍സണ്‍ പോള്‍,നമിതാ പ്രമോദ്,ജുവല്‍ മേരി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. കുടുംബപശ്ചാത്തലത്തില്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലറയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
അന്നപൂരണി: ഡിസംബര്‍ 29: നെറ്റ്ഫ്‌ലിക്‌സ്
 
രാജാ റാണി എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം നയന്‍താരയും ജയും ഒരുമിച്ച ചിത്രത്തില്‍ ഷെഫായാണ് നയന്‍താര എത്തുന്നത്. കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി,ആരതി ദേശായി,കാര്‍ത്തിക് കുമാര്‍,റെഡിന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. നിലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം.
 
ട്വല്‍ത് ഫെയ്ല്‍: ഡിസംബര്‍ 30: ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍
 
വിക്രാന്ത് മാസി നായകനായെത്തിയ ബോളിവുഡിലെ സര്‍െ്രെപസ് ഹിറ്റായി മാറിയ ചിത്രം. വിധു വിനോദ് ചോപ്രയാണ് ചിത്രത്തിന്റെ സംവിധാനം. പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ട ഒരാള്‍ ഐഎഎസ് ഓഫീസറായി മാറുന്നതാണ് ചിത്രത്തിന്റെ കഥ.
 
പാര്‍ക്കിംഗ്: ഡിസംബര്‍ 30: ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍
 
ഹരീഷ് കല്യാണ്‍,ഇന്ദുജ,എം എസ് ഭാസ്‌കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാംകുമാര്‍ ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ബോക്‌സോഫീസിലും വിജയമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments