കണ്‍പൂര്‍ നഗരത്തില്‍ ബൈക്കുകള്‍ക്ക് മുകളിലേക്ക് യുവതി തന്റെ കാര്‍ പാര്‍ക്ക് ചെയ്ത വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. നിര്‍ത്തിയിട്ട സ്‌കൂട്ടറുകളില്‍ കാര്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ആക്‌സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍ തയ്യാറാകാത്ത യുവതി കാറുമായി സ്‌കൂട്ടറുകളെ ഇടിച്ചിട്ട് ശേഷം അവയ്ക്ക് മുകളില്‍ പാഞ്ഞു കയറി.
റിവേഴ്‌സ് എടുക്കുന്നതിനിടെ യുവതിക്ക് അബദ്ധം പറ്റിയതാണ്.കാണ്‍പൂരിലെ ഗുംതി മേഖലയിലാണ് സംഭവം നടന്നത്.ആറില്‍ കുറവ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തനിക്ക് വാഹനം ഓടിച്ച് പരിചയക്കുറവുണ്ടെന്ന് യുവതി സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അശ്രദ്ധമായ വാഹനമോടിച്ചതിന് 2500 രൂപ പിഴ ചുമത്തി യുവതിയെ വിട്ടയച്ചു. മറ്റ് നടപടികളിലേക്ക് കടക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ആണ് ശ്രമം. അന്വേഷിക്കാന്‍ എത്തിയ ഫസല്‍ഗഞ്ച് പോലീസ് യുവതി ഇപ്പോഴും കാര്‍ ഓടിക്കാന്‍ പഠിക്കുകയാണെന്നും അവര്‍ക്ക് ലൈസണ്‍സ് ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.