Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണപരിപാടികളില്‍ പങ്കെടുത്തു'; അഭിമാന നിമിഷത്തെക്കുറിച്ച് 'മേപ്പാടിയാന്‍'സംവിധായകന്‍ വിഷ്ണു മോഹന്‍

'Participated in campaigns for Suresh Gopi'; 'Mepadiyaan' director Vishnu Mohan on his proud moment

കെ ആര്‍ അനൂപ്

, ബുധന്‍, 5 ജൂണ്‍ 2024 (09:17 IST)
മേപ്പാടിയാന്‍ എന്ന ചിത്രത്തിനുശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' ഒരുങ്ങുകയാണ്.ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയിക്കുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഹാന്‍ ബോയ് കൂടിയായ വിഷ്ണു മോഹന്‍. അദ്ദേഹത്തിന് വേണ്ടി തൃശ്ശൂരില്‍ പ്രചരണത്തിന് വിഷ്ണുവും ഇറങ്ങിയിരുന്നു.ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വിഷ്ണുവിന്റെ ഭാര്യ.
 
'പ്രിയപ്പെട്ട സുരേഷേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....അദ്ദേഹത്തിന് വേണ്ടി തൃശ്ശൂരില്‍ പ്രചാരണപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനം',-വിഷ്ണു മോഹന്‍ കുറിച്ചു.
 
സിനിമാനടി അല്ലാതെ അറിയപ്പെടുന്ന 45 വയസ്സുള്ള പ്രായമുള്ള നായികയ്ക്കായുള്ള തിരച്ചില്‍ ആയിരുന്നു സംവിധായകന്‍ വിഷ്ണു മോഹന്‍. ഒടുവില്‍ മേതില്‍ ദേവികയുടെ അടുത്തേക്ക് അവര്‍ എത്തി. ആദ്യം തന്നെ കഥ ഇഷ്ടമായെങ്കിലും ഫിലിം ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ മേതില്‍ ദേവിക തയ്യാറായില്ല. പിന്നീട് ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമം, ഇതിനിടെ സിനിമയുടേത് മികച്ച തിരക്കഥയാണ് ഈ കാലയളവിനുള്ളില്‍ മേതില്‍ ദേവിക തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക മേതില്‍ ദേവിക മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. ഇക്കാരണങ്ങളാല്‍ മേതില്‍ ദേവിക സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. കഥ ഇന്നുവരെ എന്ന സിനിമ ഒരുങ്ങുകയാണ്. ബിജു മേനോനാണ് നായകന്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ഫൈറ്റിനിടെ റോപ്പ് കഴുത്തില്‍ തട്ടി, തെറിച്ചുവീണ മമ്മൂട്ടി ടേബിളിന്റെ അടിയില്‍ തലയിടിച്ചു വീണു; വൈശാഖ് പറഞ്ഞ അപകടം ഇതാണ് ! (വീഡിയോ)