Publish Date: Tue, 25 Oct 2022 (10:58 IST)
Updated Date: Tue, 25 Oct 2022 (11:03 IST)
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. മകന്‍ കാളിദാസും മകള്‍ മാളവികയും അഭിനയ ലോകത്തേക്ക്
എത്തിക്കഴിഞ്ഞു. തന്റെ ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ഇംഗ്ലണ്ടില്‍ യാത്ര പോയപ്പോള്‍ എടുത്ത ചിത്രമാണ് പാര്‍വതി പങ്കുവെച്ചിരിക്കുന്നത്.
'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിനെ ഒടുവിലായി കണ്ടത്.